തിരുവനന്തപുരം : ആറ്റിങ്ങലിൽ, ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.പ്രിൻസ്, മനേഷ്, അസീം നാസർ എന്നിവരാണ് മരിച്ചത്.സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് പാലുമായി കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുമായി കാർ കൂട്ടിയിടിച്ചത്. എതിർ ദിശയിൽ വന്നിരുന്ന കൊട്ടാരക്കര രജിസ്ട്രേഷൻ ഉള്ള കാർ കൊല്ലത്തേക്ക് പോവുകയായിരുന്നു.മരിച്ച മൂന്നു പേരും കല്ലുവാതുക്കൽ സ്വദേശികളാണ്.
Discussion about this post