10.48 ലക്ഷം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 104.82 കോടി രൂപ നേരിട്ട് നിക്ഷേപിച്ച് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് സർക്കാർ.ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന ഓരോ തൊഴിലാളി കുടുംബങ്ങൾക്കും ആയിരം രൂപ വീതമാണ് ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം, ഗോർഖപൂർ, വാരണാസി, അസംഗർ, ഝാൻസി, സിദ്ധാർത്ഥ നഗർ, ഗോണ്ട എന്നിവിടങ്ങളിലെ ചില തൊഴിലാളികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.
തൊഴിലാളികളുടെ പെണ്മക്കളുടെ വിവാഹം നടത്താനുള്ള പദ്ധതിയും യു.പി തൊഴിൽ വിഭാഗം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.കോവിഡ് മൂലം പിന്നാക്കം പോയ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി പൂർവ്വ നിലയിലാക്കാനുള്ള നടപടികൾ ഉത്തർപ്രദേശിൽ ദ്രുതഗതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.വിവിധയിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് ഉടൻ തന്നെ യു.പി സർക്കാർ ജോലി നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post