ഡല്‍ഹി: ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലെയും കൊറോണ വാര്‍ഡുകളില്‍ സിസിടിവി കര്‍ശനമായും സ്ഥാപിക്കാന്‍ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹി ചീഫ് സെക്രട്ടറിയ്ക്ക് അമിത് ഷാ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.
അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനു ശേഷമാണ് സിസിടിവി സ്ഥാപിക്കാന്‍ അദ്ദേഹം ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്.
ഭക്ഷ്യവിതരണത്തിന് കരുതല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഒരു ഭക്ഷ്യ വിതരണ കേന്ദ്രത്തില്‍ കോവിഡ് ബാധിച്ചാല്‍ അടുത്ത കേന്ദ്രം ഉപയോഗിച്ച് ഭക്ഷ്യവിതരണം മുന്നോട്ട് കൊണ്ടുപോകണമെന്നും അമിത് ഷാ ചീഫ് സെക്രട്ടറിയോട് പറഞ്ഞു.
Discussion about this post