മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുട്ടിന്റെ സഹോദരി സുധാ ദേവി മരിച്ച നിലയില്‍. സുശാന്ത് സിംഗിന്റെ കസിന് സഹോദരന്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നത് സുധാദേവി നിര്‍ത്തിയിരുന്നുവെന്നും അവര്‍ ദു:ഖത്തിലായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സുശാന്തുമായി സുധാ ദേവിക്ക് വലിയ അടുപ്പമാണ് ഉണ്ടായിരുന്നത്.
മുംബൈയിലെ പവന് ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച സുശാന്ത് സിംഗിനെ സംസ്കരിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ സുശാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങള്‍ക്കിടയിലെ കിടമത്സരം നടന് സുശാന്ത് സിംഗിനെ മാനസിക സമ്മര്‍ദത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കാന്‍ മുംബയ് പൊലീസ് വ്യക്തമാക്കി.
അതേസമയം സുശാന്ത് സിംഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് അമ്മാവൻ അടക്കമുള്ള ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
Discussion about this post