പാക് ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ് തട്ടിക്കൊണ്ടു പോയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ക്രൂരമായ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് റിപ്പോർട്ടുകൾ. ഹൈക്കമ്മിഷന് സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നാണ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയത്. ആറു വാഹനങ്ങളിലായി എത്തിയ പതിനാറോളം ആൾക്കാർ തോക്ക് ചൂണ്ടി തട്ടി കൊണ്ടുപോവുകയായിരുന്നു എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കൈകളിൽ വിലങ്ങണിയിച്ച ശേഷം, തലയ്ക്കു മുകളിലൂടെ കറുത്ത തുണിയിട്ട് മൂടിയ ശേഷം ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.
അവിടെ വച്ച് ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.12 മണിക്കൂറോളം കസ്റ്റഡിയിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ, മരത്തടികളും ഇരുമ്പു വടികളും കൊണ്ട് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളെ അറിയിച്ചത്.
Discussion about this post