മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്യത്തിന്റെ ആത്മഹത്യയെ തുടർന്ന് സംവിധായകൻ കരൺ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യൽ മീഡിയയിൽ ജനങ്ങൾ വലിച്ചു കീറുന്നു.മരണത്തിൽ ഇരുവരുടെയും പങ്കു വെളിപ്പെടണമെന്നും ബോളിവുഡിലെ അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഇരയാണ് സുശാന്ത് സിംഗ് രാജ്പുത്തെന്നും ആരാധകർ ആരോപിക്കുന്നു.ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ രൂക്ഷമായ ആക്രമണമാണ് ഇവർക്കെതിരെ നടക്കുന്നത്.
സുശാന്തിന്റെ മരണത്തിൽ ബോളിവുഡിൽ തന്നെയുള്ള ചിലരാണ് കാരണക്കാരെന്ന് ബോളിവുഡ് താരങ്ങളായ കങ്കണ രണാവത്തും നിഖിൽ ദ്വിവേദിയും അടക്കം പലരും ആരോപണമുന്നയിച്ചിരുന്നു.നടന്റെ കുടുംബാംഗങ്ങളും ഇതിനെ പിൻതാങ്ങിയിരുന്നു. സുശാന്തിന്റെ നിരവധി ചാൻസുകൾ നഷ്ടപ്പെടാൻ കാരണം കരൺ ജോഹർ, ആലിയ ഭട്ട്, മറ്റു ചില പ്രമുഖ താരങ്ങളടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടാണെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.നടന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിയും ഈ ആരോപണങ്ങൾ ശരിവെക്കുന്നു
Discussion about this post