തിങ്കളാഴ്ച രാത്രി ഇന്ത്യ-ചൈന സൈനികർക്കിടയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനയിലെ പ്രശസ്ത മാധ്യമ പ്രവർത്തക. ചൈനയിലെ ഏറ്റവും വലിയ ദിനപത്രമായ ഗ്ലോബൽ ടൈംസിലെ ലേഖിക വാങ് വിൻവിനാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്.
തന്റെ ട്വിറ്റർ അക്കൗണ്ടിൽ, 5 പീപ്പിൾസ് ലിബറേഷൻ ആർമി സൈനികർ കൊല്ലപ്പെടുകയും, 11പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും വാങ് കുറിച്ചിരിക്കുന്നു.ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ദിനപത്രമാണ് ഗ്ലോബൽ ടൈംസ്. അതുകൊണ്ടു തന്നെ, പത്രം നേരിട്ട് ഈ വാർത്ത പ്രസിദ്ധീകരിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
Discussion about this post