കശ്മീർ : ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്ക് പിന്തുണ നൽകുന്ന നിരവധിപേർ കാശ്മീരിലുണ്ട്ഇത്തരക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.ചൈനയെ പിന്തുണയ്ക്കുന്നവരും രക്ഷകനായി മനസ്സിൽ ആരാധിക്കുന്നവരും അവിടെയുള്ള ഉയിഗുർ മുസ്‌ലിങ്ങളുടെ ദുർഗതി ഒന്നോർക്കുന്നത് നല്ലതാണെന്ന് ഒമർ അബ്ദുല്ല ഓർമപ്പെടുത്തി.
ചൈനയിൽ ഉള്ള ന്യൂനപക്ഷ മുസ്‌ലിം വിഭാഗമാണ് ഉയിഗുർ മുസ്‌ലിങ്ങൾ.തുർക്കി വംശജരായ ഇവരെ തദ്ദേശീയരായ ചൈനക്കാർ സർക്കാർ ഒത്താശയോടെ ക്രൂരമായി പീഡിപ്പിക്കുകയാണ് ചൈനയിൽ.ഇത് ചൂണ്ടിക്കാട്ടിയാണ് ഒമർ അബ്ദുള്ളയുടെ മുന്നറിയിപ്പ്.
Discussion about this post