ന്യൂഡൽഹി : ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വ്യർത്ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിന് പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഏറ്റുമുട്ടലിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
സ്വന്തം മണ്ണിനെ ഓരോ ഇഞ്ചും ഇന്ത്യ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് നരേന്ദ്രമോദി ഊന്നിപ്പറഞ്ഞു. സമാധാന കാംക്ഷിയായ രാജ്യമാണ് ഇന്ത്യയെന്നും, പക്ഷേ, പ്രകോപിപ്പിച്ചാൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ മടിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിമാരും ആയുള്ള സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വെളിപ്പെടുത്തിയത്.








