ലോകത്തിൽ കൊറോണ ബാധിച്ച ആകെ രോഗികളുടെയെണ്ണം 80 ലക്ഷം കടന്നു.ലോകത്ത് രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്.4.38 ലക്ഷം പേരാണ് ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചത്.39.17 ലക്ഷം പേർ രോഗമുക്തരായി ആശുപത്രി വിട്ടു.ലോകരാഷ്ട്രങ്ങൾക്കൊന്നും കൊറോണയുടെ വ്യാപനം ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല.
രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 21.24 ലക്ഷം പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബ്രസീലിന്റെയും റഷ്യയുടെയും പിന്നിൽ രോഗബാധിതരുടെ എണ്ണത്തിൽ നാലാമതായാണ് ഇന്ത്യയിപ്പോഴുള്ളത്.ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെയെണ്ണം 3.43 ലക്ഷമാണ്.കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും ഇന്ത്യയിൽ മരണ നിരക്ക് താരതമ്യേന കുറവാണ്.
Discussion about this post