ന്യൂഡൽഹി : ചൈനയുമായുള്ള 471 കോടി രൂപയുടെ കരാർ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ.പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രീറ്റ് കോറിഡോർ കോർപ്പറേഷനാണ് ചൈനീസ് കമ്പനിയായ ബെയ്ജിംഗ് നാഷണൽ റെയിൽവേ റിസർച്ച് ഡിസൈൻ ഇൻസ്റ്റ്യൂട്ടിനു കൊടുത്ത 471 കോടിയുടെ കരാർ റദ്ദാക്കിയത്.കാൺപൂർ-ദീൻ ദയാൽ ഉപാധ്യായ സെക്ടറിലെ സിഗ്നലിംഗ് ടെലികമ്മ്യൂണിക്കേഷൻ നിർമ്മാണവും അറ്റകുറ്റപ്പണികളും ഈ കമ്പനിയായിരുന്നു കരാർ കൊടുത്തിരുന്നത്. നാലുവർഷം കഴിഞ്ഞു 20 ശതമാനം ജോലി മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കരാർ റദ്ദാക്കിയത്.
ചൈനീസ് കമ്പനിയുടെ കരാർ നടപ്പിലാക്കുന്നതിനുള്ള വിളംബമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും ലഡാക് മേഖലയിലെ അതിർത്തിയിലെ ഏറ്റുമുട്ടലിന് ഒന്നിനു പിറകെ ഒന്നായി നയതന്ത്രത്തിലൂന്നി ഇന്ത്യയുടെ തിരിച്ചടികൾ തുടരുകയാണ്. ഇന്ത്യൻ വ്യവസായികളുടെ സംഘടനയിലെ അംഗങ്ങളായ 7 കോടി വ്യാപാരികൾ ഇന്നലെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചിരുന്നു.
Discussion about this post