ഇന്ത്യാ-ചൈനാ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി 24 ന്യൂസ് ചാനല്‍ മേധാവി എന്‍ ശ്രീകണ്ഠന്‍ നായര്‍. സിപിഎം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇനിയും നിലപാട് വ്യക്തമല്ലെന്ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ ചൂണ്ടിക്കാട്ടിയെന്ന് അവതാരകന്‍ പറഞ്ഞു. നാളെ സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കിയ ശേഷം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ തന്റെ കട പൂട്ടേണ്ടി വരുമെന്നും അവതാരകന്‍ പറഞ്ഞു. ചൈന -ഇന്ത്യ സംഘര്‍ഷം ആരംഭിച്ച് ദിവസങ്ങളായിട്ടും സിപിഎം നേതാക്കള്‍ പരസ്യ നിലപാട് സ്വീകരിക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യന്‍ സൈനികരുടെ വിരമൃത്യു ഏഴ് സൈനികരെ കൊലപ്പെടുത്തി എന്ന രീതിയില്‍ തലക്കെട്ട് നല്‍കിയ ദേശാഭിമാനിയ്‌ക്കെതിരെയും രാജ്യസ്‌നേഹികള്‍ രംഗത്തെത്തിയിരുന്നു.













Discussion about this post