മുംബൈ: നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡ് പുകയുന്നു. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെ സ്വജനപക്ഷപാതത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. കരണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരവധി പേര് അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കരണ്‍ ജോഹര്‍ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നവരെ കരണ്‍ തന്നെ അണ് ഫോളോ ചെയ്തിരിക്കുകയാണ്.
നിലവില്‍ എട്ട് പേരെ മാത്രമാണ് കരണ്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ഇതില്‍ നാലു അക്കൗണ്ടുകളും കരണിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷനുമായി ബന്ധപ്പെട്ടവയാണ്. ഇതിനുപുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി, നടന് അക്ഷയ്കുമാര്‍, അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന് എന്നീ നാലു പേരെയാണ് കരണ്‍ നിലവില്‍ ഫോളോ ചെയ്യുന്നത്.
Discussion about this post