ലഡാക് : ചൈനയുടെ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ട് ഇന്ത്യൻ സൈന്യം ഗാൽവാൻ നദിയ്ക്കു കുറുകെയുള്ള പാലം നിർമ്മാണം പൂർത്തിയാക്കി.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇന്ത്യ ചൈന സൈനികർ ഏറ്റുമുട്ടിയ പട്രോളിങ് പോയിന്റ് 14നു സമീപമാണ് സൈന്യം പാലം നിർമ്മിച്ചത്. ഡർബുക്ക്-ഷ്യോക് വഴി ദൗലത്ബെഗ് ഓൾഡിയിലേക്ക് ഇന്ത്യ നിർമ്മിക്കുന്ന 255 കിലോമീറ്റർ നീളമുള്ള റോഡിന്റെ ഭാഗമാണ് എട്ടു പാലങ്ങളിൽ ഒന്നായ ഈ പാലം.
ഇന്ത്യൻ സൈനിക സജ്ജീകരണങ്ങൾ ശക്തമാക്കാൻ ഉതകുന്ന ഈ പാലത്തിന്റെ നിർമ്മാണം തുടക്കം മുതൽ തന്നെ ചൈന തടയാൻ ശ്രമിച്ചിരുന്നു.ചൈനീസ് ആക്രമണമുണ്ടായാൽ ഇന്ത്യൻ സൈനികർക്ക് അതിവേഗം ആയുധങ്ങളും ടാങ്കുകളും അതിർത്തിയിലേക്ക് എത്തിക്കാൻ ഈ റോഡ് വളരെയധികം ഉപകരിക്കും.നിലവിൽ വളരെ കഠിനമായ യാത്ര സൗകര്യമുള്ള ഈറോഡ് നവീകരിക്കുന്ന ഇന്ത്യൻ നടപടിയാണ് ചൈനയെ പ്രകോപിതരാക്കിയത്.
Discussion about this post