ജയ്പൂർ : രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് എംഎൽഎ ക്വാറന്റൈൻ ലംഘിച്ച് വോട്ട് ചെയ്യാനെത്തി.രാജസ്ഥാനിലെ നഗർ എംഎൽഎ വാജിബ് അലിയാണ് ഇങ്ങനെയൊരു സാഹസം പ്രവർത്തിച്ചത്.എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
സംഭവം രൂക്ഷവിമർശനമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്.ഓസ്ട്രേലിയയിൽ നിന്നും തിരിച്ചെത്തിയതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്ന വാജിബ് അലി, പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാൻ എത്തിയത്.വന്ദേഭാരത് ദൗത്യത്തിൽ വ്യാഴാഴ്ചയാണ് വാജിബ് അലി തിരിച്ചെത്തിയത്.പിറ്റേദിവസം തന്നെ വോട്ട് ചെയ്യാൻ എത്തുകയായിരുന്നു.
Discussion about this post