Friday, January 22, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Column

ചങ്കല്ല . ചങ്കില്‍ കുത്തിയിറക്കിയ ചതിയാണ് ചൈന

by Brave India Desk
Jun 20, 2020, 10:10 am IST
in Column
Share on FacebookTweetWhatsAppTelegram

 വാണീ ജയതേ

ചൈനീസ് അധിനിവേശത്തിന്റെ നാലു മുഖങ്ങള്‍

മുന്‍ നൂറ്റാണ്ടുകളില്‍ അധിനിവേശം എന്നത് സൈനികമായി അതിര്‍ത്തി കടന്നെത്തി നടത്തുന്നതായിരുന്നു. എന്നാല്‍ ഈ നൂറ്റാണ്ടില്‍ സൈനികാക്രമണം, അധിനിവേശ പ്രക്രിയയിലെ അത്യാവശ്യം വേണമെങ്കില്‍ മാത്രം സ്വീകരിക്കേണ്ട അവസാനത്തെ ചുവട് മാത്രമാണ്. ഇന്നീ ലോകത്ത് അത് പ്രധാനമായും നാല് ഘട്ടങ്ങളിലായാണ് അധിനിവേശങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ആഭ്യന്തരമായ തയ്യാറെടുപ്പ്, സാംസ്‌കാരിക അധീശത്വം, സാമ്പത്തിക ആധിപത്യം, സൈനീക ആക്രമണം.

ആദ്യം അവര്‍ സ്വന്തം അതിരുകള്‍ നല്ല വെടിപ്പായി സീല്‍ ചെയ്തടക്കും. തങ്ങള്‍ക്കുള്ളിലെ എതിര്‍ ശബ്ദങ്ങളെ ഉരുക്കുമുഷ്ടി വെച്ച് തകര്‍ക്കും, സ്വാതന്ത്ര്യത്തിനുള്ള ആഹ്വാനങ്ങളെ ചവിട്ടടിയില്‍ ഇട്ടു ഞെരിക്കും, ഭരണകൂടത്തിന്റെ അടിമകളാക്കി ആ ജനസമൂഹത്തെ വാര്‍ത്തെടുക്കും. തയ്യാറെടുപ്പില്‍ അടുത്ത പടി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അവരുടെ രാജ്യത്തെ തന്നെ അടിമകളെക്കൊണ്ട് ഉല്‍പ്പാദനത്തില്‍ മേല്‍ക്കോയ്മ നേടുകയാണ്. കുറഞ്ഞ വിലയില്‍ മറ്റു രാജ്യങ്ങളിലെ വിപണികള്‍ തകര്‍ക്കാന്‍ കഴിയുന്ന രീതിയില്‍ ഉല്‍പ്പാദനത്തില്‍ പര്യാപ്തത കൈവരിക്കും. വിവരസാങ്കേതിക വിദ്യ വികസിത രാജ്യങ്ങളില്‍ നിന്നും ചോര്‍ത്തിയെടുത്ത മുന്‍കൈയ്യോടെ മറ്റു രാജ്യങ്ങളിലെ സ്വതന്ത്ര വിപണിയിലെ സാധ്യതകള്‍ ചൂഷണം ചെയ്യുവാന്‍ തക്ക രീതിയിലുള്ള കരുത്ത് നേടിയെടുക്കും.

അടുത്ത പടി സ്വാതന്ത്ര്യവും ജനാധിപത്യവും നടപ്പിലുള്ള രാജ്യങ്ങളിലേക്ക് സാംസ്‌കാരികമായി നുഴഞ്ഞു കയറ്റമാണ്. അവിടെ അവര്‍ അവര്‍ക്ക് നാവാവാന്‍ യോഗ്യതയുള്ള വ്യക്തികളെയും സംഘടനകളെയും കണ്ടെത്തുന്നു. അവര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് പരിപാലിക്കുന്നു. അവരിലൂടെ തങ്ങളുടെ അജണ്ട റിമോട്ട് കണ്‍ട്രോളിലൂടെ നടപ്പാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാനിപ്പുലേറ്റ് ചെയ്യാനുള്ള മേല്‍ക്കൈ നേടുന്നു. പിന്നീട് നുഴഞ്ഞു കയറുന്നത് അവിടങ്ങളിലുള്ള മാധ്യമങ്ങളിലും വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങളിലുമാണ്. സ്വന്തം ഇടങ്ങളില്‍ ചിലവിലിടേണ്ടാത്ത നിക്ഷേപം ടാര്‍ഗറ്റ് രാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളിലേക്ക് ചാനലൈസ് ചെയ്യുന്നത് വഴി നിയന്ത്രണം നേടിയെടുക്കുന്നു.

ഒരു ജനതയെ കണ്ടീഷന്‍ ചെയ്‌തെടുക്കാനും ബൗദ്ധീകമായ നിയന്ത്രണം നേടിയെടുക്കാനും ആ രാജ്യത്തെ തന്നെ വിദ്യാഭ്യാസസാംസ്‌കാരിക മേഖലകള്‍ വിലയിട്ട് വാങ്ങി ഉപകരണങ്ങളാക്കുന്നതിലും മികച്ച മാര്‍ഗം വേറെയില്ലല്ലോ. എതിരാളിയുടെ സ്വന്തം ആയുധം കൊണ്ട് തന്നെ എതിരാളിയുടെ തന്നെ നെഞ്ചില്‍ കുത്തിയിരിക്കുന്ന തന്ത്രം. ചങ്കിലെ ചൈനയെന്നൊക്കെ ഓമനപ്പേരിട്ട് വിളിച്ചാരാധിക്കാനും, അവര്‍ക്ക് വേണ്ടി സ്വന്തം രാജ്യത്തെ തള്ളിപ്പറയാനും മാത്രം കെല്‍പ്പുള്ള കാലാള്‍പ്പടയെ, ട്രോജന്‍ കുതിരകളെപ്പോലെ ലക്ഷ്യമാക്കുന്ന രാജ്യത്തിന്റെ ഹൃദയത്തില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന കുടിലതന്ത്രം. അവര്‍ക്ക് വേണ്ടി മുഖപസംഗം എഴുതുവാന്‍ പോലും തയ്യാറുള്ള മാദ്ധ്യമങ്ങളെ വിലക്ക് വാങ്ങാന്‍ കഴിയുന്ന പ്രൊപ്പഗാണ്ട ഫാക്ടറി കൂടി സജ്ജമായാല്‍ ആ ഘട്ടത്തിലും മുന്‍തൂക്കം.

കുറഞ്ഞ വിലയില്‍ ഉല്പ്പന്നങ്ങളെത്തിച്ച് ലക്ഷ്യരാഷ്ട്രങ്ങളിലെ ഉല്‍പ്പാദനക്ഷമതയെ തന്നെ മുരടിപ്പിക്കുന്ന നടപടികളില്‍ തുടങ്ങി സാങ്കേതിക ഉല്പന്ന വിപണി കയ്യടക്കുന്നതിലൂടെ ഇന്നത്തെ കാലഘട്ടത്തിന്റെ കറന്‍സിയായ ഡാറ്റ ഇന്‍ഫര്‍മേഷന്‍ എന്നിവ കൈവെള്ളയില്‍ ഒതുക്കാനും നിയന്ത്രിക്കാനുമുള്ള കേപ്പബിലിറ്റിയാണ് ഉന്നം വെയ്ക്കുന്നത്. ടെല്‍ക്കോ നെറ്റ്‌വര്‍ക്ക് മുതല്‍ ലാസ്‌റ് മൈല്‍ ഡിവൈസസ് വരെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മുന്‍തൂക്കം നേടുന്നതിലൂടെ വരുതിയിലാവുന്നത് ആ രാജ്യത്തിന്റെ വിവരസാങ്കേതികവിദ്യയുടെ ഞരമ്പുകളാണ്.

ആ രാജ്യത്തെ ഓരോ നാഡിമിടിപ്പുകളും ചോര്‍ത്തി എടുക്കാനുള്ള താക്കോലാണ് അതിലൂടെ അവര്‍ നേടിയെടുക്കുന്നത്. ഇതിന് സമാന്തരമായി ഉദാരമായ ഫണ്ടിങ്ങിലൂടെ അതാതു രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് ഉദ്യമങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണം. സ്വകാര്യ സമ്പദ് വ്യവസ്ഥയുടെ അധീശത്വത്തിന്റെ കൂടെത്തന്നെ സര്‍ക്കാരുകളെ വരെ വാങ്ങാന്‍ കഴിയുന്ന ഒരു ശക്തി നേടിയെടുക്കുകയാണ് അടുത്ത ചുവട്. കൈയയച്ച് വായ്പകള്‍ നല്‍കി കടക്കെണിയിലാക്കി സര്‍ക്കാരുകളിലൂടെ രാജ്യം തന്നെ വിലയ്‌ക്കെടുക്കുന്ന ഉടയോരായി മാറുന്നു.

ഇതില്‍ വീഴാതെ നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ക്കെതിരെ അവരുടെ തന്നെ പിന്നാമ്പുറത്ത് പട നയിക്കുന്നു. അതിന് വേണ്ടി കാലങ്ങളായി ഇന്‍വെസ്റ്റ് ചെയ്ത വളര്‍ത്തിക്കൊണ്ടുവന്ന ഇന്‍ഫ്രാസ്റ്റ്ക്ച്ചറും പ്രൊപ്പഗാണ്ട ഫാക്ടറിയും പരിപൂര്‍ണ വിധേയത്ത്വത്തോടെ പണിയാളുകളാവുന്നു. എന്നിട്ടും വീഴാതെ കരുത്തോടെ നില്‍ക്കുന്ന ലക്ഷ്യങ്ങളുടെ നേര്‍ക്ക് മാത്രമേ സൈനിക ശേഷി ഉപയോഗിക്കേണ്ടി വരൂ… അത് കൊണ്ട് തന്നെ സൈനികാക്രമണം അധിനിവേശ ലക്ഷ്യങ്ങളില്‍ തന്ത്രങ്ങള്‍ എല്ലാം പയറ്റിയിട്ടും ഇനിയും വിജയം നേടാന്‍ കഴിയാത്ത ഒരു ശക്തിയുടെ അവസാനത്തെ ചുവടാണ്.

ബൗദ്ധീക സ്വത്തുക്കള്‍, വിവര സാങ്കേതിക വിദ്യ, ഔഷധ ഗവേഷണം, ഡിഫന്‍സ് ടെക്‌നോളജി, ബഹിരാകാശ ഗവേഷണം… ഏത് മേഖലകള്‍ വേണമെങ്കില്‍ എടുത്തു നോക്കിക്കൊള്ളൂ ചൈനീസ് ചതിയുടെ ചരിത്രങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. മറ്റു രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ മോഷ്ടിച്ചെടുത്തതിലൂടെയും, അത് അടിച്ചമര്‍ത്തി നിരന്തരമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന തങ്ങളുടെ തന്നെ രാജ്യത്തെ അടിമകളെക്കൊണ്ട് പകര്‍ത്തി എടുക്കുന്നതിലൂടെയും നേടിയെടുത്തിട്ടുള്ളതാണ് ഇന്ന് കാഴ്ചവട്ടത്തിലുള്ള ഓരോ അഭിവൃദ്ധിയും.

ഏത് മാതൃകകള്‍ കൊടുത്താലും അത് ഇമിറ്റേറ്റ് ചെയ്തു നിര്‍മിക്കാനുള്ള കഴിവ്. അത് മാത്രമാണ് ആകെയുള്ള കൈമുതല്‍. അതുകൊണ്ട് തന്നെ അതിന്റെ സൃഷ്ടാക്കള്‍ക്ക് വേണ്ടി വന്ന അദ്ധ്വാനവും നിക്ഷേപങ്ങളും ഒന്നും ആവശ്യമില്ലാതെ വിപണി കയ്യടക്കാന്‍ സാധിക്കുന്ന കുറുക്കുവഴികള്‍. അങ്ങിനെ ചതിയിലൂടെ മാത്രമാണ് അവര്‍ എല്ലാ രംഗത്തും മുന്നിലെത്തിയിട്ടുള്ളത്. ഇപ്പോള്‍ വൈറസ് പരത്തി ലോകത്തെ ഭീഷണമായ ഈ അവസ്ഥയില്‍ കൊണ്ട് വന്നെത്തിച്ചിട്ടുള്ളതും അവരുടെ ചതിയുടെ തനിയാവര്‍ത്തനം.

അതുകൊണ്ട് തന്നെ വിലക്കെടുക്കപ്പെട്ട പാണന്മാര്‍ വാഴ്ത്തിപ്പാടും പോലെ ചങ്കല്ല ചൈന.. ചതിയാണ് ചൈന. മാനവരാശിക്ക് തന്നെ ഭീഷണിയായി വളരുന്ന കൊലച്ചതിയാണ് ചൈന. ചെറുക്കണം… ചെറുത്ത് തോല്‍പിക്കണം. കൂട്ടത്തില്‍ അവരിവിടെ, നമ്മുടെ മണ്ണില്‍ വിതച്ചിട്ട കളകള്‍ , തിരിച്ചറിഞ്ഞു വേരോടെ പിഴുതു കാട്ടിലേക്കെറിയണം. ചങ്കല്ല . ചങ്കില്‍ കുത്തിയിറക്കിയ ചതിയാണ് ചൈന. കള്ളന്മാരാണ്. ഒന്നാം നമ്പര്‍ കള്ളന്മാര്‍

എന്തുകൊണ്ട് ഇപ്പോഴിത് സംഭവിക്കുന്നു?

ഇനി പലരും പലയിടത്തും ചോദിക്കുന്ന ഒരു ചോദ്യമാണ് .. ഇത്രയും കാലമായി ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരനും മരിച്ചിട്ടില്ലല്ലോ. പിന്നെ ഇപ്പോള്‍ എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്?
ചൈനയുടെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ഇന്ത്യന്‍ സൈനികരെ അനുവദിക്കാത്ത സര്‍ക്കാരുകള്‍ ആയിരുന്നു ഇതുവരെ ഭരിച്ചിരുന്നത്. അവര്‍ ഒന്ന് കണ്ണുരുട്ടിയാല്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ ഉത്തരവിടുന്ന നേതൃത്വം. ആ ഗതികെട്ട അവസ്ഥയെ തുറന്ന് സമ്മതിക്കുന്ന അന്തോണീസ് പുന്യാളന്റെ നാണം കേട്ട പ്രസംഗം ഇവിടെ കറങ്ങി നടന്നിരുന്നത് കണ്ടിരിക്കുമല്ലോ.

അവിടെയാണ് 56 ഇഞ്ചിന്റ കരുത്തുമായി ഒരാള്‍ വന്നു നിന്നത്. അതാണ് അവസ്ഥ മാറിയത് … അടിക്കാന്‍ വരുമ്പോള്‍ ഓടാന്‍ തുടങ്ങിയാല്‍ അടി കിട്ടില്ല.,പക്ഷെ നേര്‍ക്ക് നിന്നാല്‍ അടി കിട്ടും. തിരിച്ച് അടി കൊടുക്കും. അതാണ് ലോക നിയമം. അത് തിരിച്ചു കൊടുക്കുന്നത് പലിശ സഹിതമായിരിക്കും എന്നത് പുതിയ ഇന്ത്യയുടെ നിയമം. അതിര്‍ത്തിയില്‍ ചെയ്യാന്‍ മുന്നോട്ടിറങ്ങിയ പണി ചെയ്യാന്‍ തന്നെയാണ് സര്‍ക്കാര്‍. അത് തന്റെ സൈനികരിലുള്ള .. തന്റെ ജനതയിലുള്ള വിശ്വാസമാണ്. ചോറ് ഇവിടെയും കൂറ് മറ്റെവിടെയെങ്കിലും ആയിട്ടുള്ളവര്‍ക്ക് അത് മനസ്സിലാവില്ല.

ഇതിനൊപ്പം ഒരു കാര്യം കൂടി കാണേണ്ടതുണ്ട്.

ഇക്കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് പുകഞ്ഞു കിടന്നിരുന്ന മൂന്നിടങ്ങള്‍ ആണ് ചൈന ആളിക്കത്തിക്കുന്നത്. ടിബറ്റന്‍ ബോര്‍ഡറിലേത് അതില്‍ മൂന്നാമത്തേതാണ്. അതിന് മുന്‍പ് ഹോങ്കോങിന്റെ കാര്യത്തില്‍ ബ്രിട്ടനുമായി ഉണ്ടായിരുന്ന കൈമാറ്റ ഉടമ്പടി ലംഘിച്ച നടപടി, അപ്പുറത്ത് തായ്‌വാനുമായി മറ്റൊരു യുദ്ധമുഖം. ഇത് കാണുമ്പോള്‍ തോന്നുന്നത് ക്‌സി ജിന്‍പിങ് ആഭ്യന്തരമായി വലിയ വെല്ലുവിളികള്‍ നേരിടുകയാണ് എന്നുള്ളതാണ്. ഇരുമ്പ് മറയ്ക്കുള്ളില്‍ എത്ര ഒളിപ്പിച്ചാലും ജനരോഷം എന്നുള്ള വാസ്തവം ഒരിക്കല്‍ അണ മുറിച്ചു പുറത്തു ചാടും എന്നുള്ളത് ചരിത്രം ആവര്‍ത്തിച്ചു തെളിയിച്ച സത്യമാണ്.

വൈറസ് ബാധ ആഭ്യന്തരമായി ജനവികാരത്തെ എത്രകണ്ട് ബാധിച്ചിട്ടുണ്ട് എന്നുള്ളത് ഇപ്പോള്‍ ലോകത്തിന് മുമ്പില്‍ മറച്ചു പിടിക്കാന്‍ കഴിഞ്ഞിരിക്കും. എന്നാല്‍ അത് ഒരു പരിധി വിട്ടാല്‍ പുറത്തേക്ക് തുളുമ്പുന്നത് ഏത് ഏകാധിപതിക്കും ഉരുക്കുമുഷ്ടി ഉപയോഗിച്ച് തടയിടാനാവില്ല . അത്‌കൊണ്ട് തന്നെ ഈ ഒരവസരത്തില്‍ ഒരേ സമയത്ത് ഇന്ത്യയെയും ബ്രിട്ടനേയും തായ്‌വാനെയും ചൊറിയാനുള്ള ശ്രമത്തിന് പിറകില്‍ ഉള്ളത് ജനശ്രദ്ധ ദേശീയതയിലേക്ക് തിരിച്ചുവിടാനുള്ള ഒരു ശ്രമമായി കൂടി കാണേണ്ടതാണ്. ഈ അവസരത്തില്‍ ആഗോള തലത്തില്‍ ഉയരുന്ന സാമ്പത്തിക ഉപരോധങ്ങളും നടപടികളും ആഭ്യന്തര പരിതഃസ്ഥിതിയെ ബാധിക്കാതെ പോവില്ല എന്ന് കൂടി ചേര്‍ത്തു വായിക്കണം.. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന ഒരു സോവിയറ്റ് യൂണിയന്‍ ആവുന്ന ദിവസത്തിലേക്കാണോ നമ്മള്‍ നീങ്ങുന്നത്? കാത്തിരുന്നു കാണാം.

പിന്‍ കുറിപ്പ്:
ഇന്നലെ കേരളത്തിലെ ഒരു ചാനലില്‍ പ്രൈം ടൈം ന്യൂസ് തുടങ്ങുമ്പോള്‍ അവതാരകന്‍ പറഞ്ഞു ഈ ചര്‍ച്ചയ്ക്ക് പാര്‍ട്ടി നിലപാടില്‍ വ്യക്തത ഇല്ലാത്തത് കൊണ്ട് CPM പ്രതിനിധിക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന്. സ്വന്തം രാജ്യത്തിന് നേരെ നടക്കുന്ന അതിക്രമത്തിന് നിലപാടെടുക്കുവാന്‍ വാറോലയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഇവനൊക്കെയാണല്ലോ കേരളം ഭരിക്കുന്നത് എന്ന് അറിയുന്നത് തന്നെ നല്ല ആശ്വാസം.

Share75TweetSendShare

Discussion about this post


Related Posts

ജെ.പി നദ്ദ ‘ദ സൈലന്റെ് കില്ലര്‍’: തന്ത്രങ്ങളില്‍ ഞെട്ടിത്തരിച്ച് പ്രതിപക്ഷം

വയലാറിനെ രണ്ടാമതാക്കിയ, ഇഎംഎസിനെയും പി ഗോവിന്ദപിള്ളയേയും ‘കീഴടക്കിയ’ ജ്ഞാന സൂര്യന്‍: ‘രാഷ്ട്രായ സ്വാഹ, രാഷ്ട്രായ ഇദം’

കമ്മ്യൂണിസത്തില്‍ നിന്ന് ഹൈന്ദവ പുനരുജ്ജീവനത്തിലേക്ക്- അനുസ്മരണങ്ങളില്ലാതെ റാം സ്വരൂപിന്റെ നൂറാം ജന്മദിനം- എം ശശിശങ്കര്‍ എഴുതുന്നു

അക്ഷർധാമിലെ വെടിയൊച്ചകൾക്ക് 18 വയസ്സ് : 30 പേർ മരിച്ച ഭീകരാക്രമണത്തിന്റെ ഓർമ്മകൾ

Next Post

ചൈനയെ പൂട്ടാന്‍ ഇന്ത്യ: വ്യാപാരമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക നിലപാടെടുക്കുന്നു, ചൈനിസ് ഉത്പാദകര്‍ക്ക് വന്‍ തിരിച്ചടിയാകും

Latest News

കംബോഡിയക്കും ചൈനീസ് വാക്സിൻ വേണ്ട; ചൈനയിൽ നിന്നും സൗജന്യ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, തലയിൽ കൈ വെച്ച് ചൈന

കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സ്വഭാവം മഹാ മോശമെന്ന് ഗായിക സുചിത്ര

‘സമരം ഒരിക്കലും അവസാനിക്കരുതെന്ന് ഒരു വിഭാഗത്തിന് നിർബന്ധം‘; ഈ അവസ്ഥയിൽ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു, തോലും പല്ലും നഖവും വിൽപ്പനക്ക് വെച്ചു; അഞ്ച് പേർ അറസ്റ്റിൽ

‘സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരം‘; തൃണമൂലിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സർക്കാരുമായുള്ള ചർച്ച വീണ്ടും പരാജയം, കേന്ദ്ര ഉപാധി അനുസരിക്കണമെന്ന് ഒരുകൂട്ടം കർഷകർ, കർഷകർക്കിടയിൽ ഭിന്നത

ഐപിഎൽ 2021; ലേലത്തീയതി പുറത്ത്, വേദിയുടെ കാര്യത്തിൽ തീരുമാനം ഉടൻ

തിരുവല്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിടിച്ചു തെറിപ്പിച്ച് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു, നിരവധിപേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News