ന്യൂഡൽഹി : സൈന്യത്തിനൊപ്പം യുദ്ധസജ്ജമായി തന്നെയാണ് വ്യോമസേനയും നിൽക്കുന്നതെന്ന് ചൈനയ്ക്ക് കണക്ക് മുന്നറിയിപ്പുനൽകി സേനാമേധാവി ആർ.കെ.എസ് ഭദൂരിയ. എയർഫോഴ്സ് അക്കാദമിയിലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് പരേഡിൽ സംസാരിക്കുകയായിരുന്നു വ്യോമസേനാ തലവൻ.
ശക്തമായ പോരാട്ടത്തിന് തയ്യാറെടുത്തു തന്നെയാണ് നിൽക്കുന്നതെന്നും, ഏത് അപ്രതീക്ഷിതമായ അടിയന്തര സാഹചര്യം നേരിടാനും വ്യോമസേന സജ്ജമാണെന്നും വ്യോമസേനാ മേധാവി അറിയിച്ചു.ലഡാക്കിലെ സൈനികത്താവളങ്ങളിൽ നടത്തിയ വ്യോമസേനാ വിന്യാസം ചെറിയൊരു ഉദാഹരണം മാത്രമാണ്.ഗാൽവനിൽ വീരമൃത്യു വരിച്ച 20 സൈനികരുടെ ത്യാഗം വ്യർത്ഥമാവാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.











