ഡല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,120 പേര്‍ക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,830 ആയി. ഇന്ത്യയിലെ രോഗമുക്തി നിരക്ക് 54.13 ശതമാനമായി വര്‍ധിച്ചു.
രാജ്യത്ത് 1,68,269 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ കൊറോണ പരിശോധനാ സൗകര്യമുള്ള സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 715 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 259 ആയും വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ ആകെ 974 ലാബുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,89,869 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 66,16,496 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.
Discussion about this post