കൊൽക്കത്ത : മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. സാറിന്റെ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിയ്ക്കും ഭാര്യയ്ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
സ്നേഹാശിഷിൻറെ ഭാര്യയുടെ മാതാപിതാക്കൾക്കായിരുന്നു ആദ്യം രോഗബാധ കണ്ടെത്തിയത്.രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post