തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണത്തിനായുള്ള ബയോമെട്രിക് പഞ്ചിങ് പുനഃസ്ഥാപിച്ചു.സെർവർ,നെറ്റ് വർക്ക് തകരാറിനെ തുടർന്നാണ് സർക്കാരിന്റെ ഈ പുതിയ നടപടി.കാർഡ് ഉടമകളുടെ താല്പര്യപ്രകാരം മൊബൈൽ ഒ.ടി.പി സംവിധാനം വഴിയും റേഷൻ വാങ്ങാൻ സാധിക്കും.പോർട്ടബിലിറ്റി കാർഡുകാർക്ക് ഇത് ബാധകമായിരിക്കുകയില്ല.
പുതിയ ഉത്തരവിനെ തുടർന്ന്, തിങ്കളാഴ്ച റേഷൻ സംഘടനകൾ നടത്താൻ നിശ്ചയിച്ചിരുന്ന കടയടപ്പ് സമരം വേണ്ടെന്ന് വെച്ചു.പകരം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.
Discussion about this post