ഡല്‍ഹി: സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍. 500 കോടി രൂപ വരെയുളള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്കാന് സജ്ജരായിരിക്കാന്‍ സേനാമേധാവിമാര്‍ക്ക് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോസ്കോയിലേയ്ക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാമേധാവിമാരെയും സംയുക്ത മേധാവിയെയും കണ്ടത്. കിഴക്കന്‍ ലഡാക്കിലെ തുടര്‍ പ്രതിരോധനീക്കങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്ന് സേനാവിഭാഗങ്ങളോടും സജ്ജരായിരിക്കാനും ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കാനും നിര്‍ദേശിച്ചു.
പ്രകോപനമുണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കേണ്ട. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നീക്കം നടത്താന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. 500 കോടി രൂപവരെയുള്ള ആയുധ ഇടപാടുകള്‍ക്കാണ് സൈന്യത്തിന് അധികാരം നല്‍കിയത്.
നാല്പതിലധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര മന്ത്രി വി കെ സിങ് പറഞ്ഞു. ചൈനീസ് സൈനികരെ ഇന്ത്യ പിടികൂടി വിട്ടയച്ചതായും വി കെ സിങ് പറഞ്ഞു.
അതിര്‍ത്തില്‍ വെടിവയ്പ് പാടില്ലെന്ന 1996-ലെ ഇന്ത്യ – ചൈന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. പ്രകോപനമുണ്ടായാല്‍ യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധവും ഉപയോഗിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് സൈന്യം അനുമതി നല്കി. കിഴക്കന്‍ ലഡാക്കില്‍ 45,000 സേനാംഗങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഗല്‍വാന്‍ താഴ്വരയില് ചൈന ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുംവരെ സൈനിക നടപടികള്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.
Discussion about this post