ഡല്‍ഹി: ഇന്ത്യൻ സൈന്യത്തെ ആവര്‍ത്തിച്ച് അപമാനിക്കുന്നതും അവരുടെ വീര്യത്തെ ചോദ്യം ചെയ്യുന്നതും കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെയാണ് നദ്ദയുടെ രൂക്ഷ വിമര്‍ശനം. ദേശീയ ഐക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കോണ്‍ഗ്രസ് ദയവായി മനസിലാക്കുക. പ്രത്യേകിച്ച് ഇത്തരം സമയങ്ങളില്‍ നിങ്ങളുടെ നിലപാടുകളെ മെച്ചപ്പെടുത്താന്‍ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു നദ്ദ രംഗത്തെത്തിയത്.
”ദയവായി രാജ്യത്തിന്റെ സുരക്ഷാ സേനകളെ ആവര്‍ത്തിച്ച് അപമാനിക്കുന്നത് അവസാനിപ്പിക്കുക, അവരുടെ വീര്യത്തെ ചോദ്യം ചെയ്യാതിരിക്കുക. വ്യോമാക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കുകളും നിങ്ങള്‍ ഇതേ നിലപാടുകള്‍ ആവര്‍ത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ ഐക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ദയവായി മനസിലാക്കുക, പ്രത്യേകിച്ചും ഇത്തരം സമയങ്ങളില്‍ അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുക”. ലഡാക്കിലെ ഇന്ത്യാ ചൈനാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മന്മോഹന് സിംഗ് നടത്തിയ പ്രസ്താവനയ്ക്കുള്ള പ്രതികരണമായിരുന്നു ട്വീറ്റ്.
Discussion about this post