മഞ്ജു ദാസ്
മാപ്പിള കലാപം, ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ഹിന്ദു കൂട്ടക്കൊല 1921ല്‍ നടന്ന ഒറ്റപ്പെട്ട സംഭവവമല്ല 1836 മുതല്‍ പലതവണ ചാവേര്‍ ആക്രമണങ്ങളടക്കം ഏറനാട് വള്ളുവനാട് ഭാഗങ്ങളിലുണ്ടായിട്ടുണ്ട്. എല്ലാക്കൊല്ലവും കഴിയുന്ന സമയത്തെല്ലാം ഹിന്ദുക്കള്‍ക്ക് നേരേ മാപ്പിളമാര്‍ ആക്രമണമഴിച്ചുവിടും. ആക്രമണങ്ങളെല്ലാം അവരുടെ പ്രവാചകന്‍ നടത്തിയ യുദ്ധങ്ങള്‍ക്ക് സമാനമായിരിക്കും. കിടങ്ങുകളില്‍ തലവെട്ടിയിടുക എന്നതെല്ലാം പല പല ബദര്‍ യുദ്ധങ്ങളുടേയും ബാക്കിപത്രമാണ്. ഈ ആക്രമണങ്ങളെല്ലാം ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമെതിരേ തന്നെയായിരുന്നു.
1896 ഫെബ്രുവരി 25 ലെ മലബാര്‍ ഗസറ്റിയറില്‍ നിന്ന് ഒരു ഭാഗം നോക്കാം:
1921നും 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ്
‘ഈ വര്‍ഷമുണ്ടായ ദുരന്തം മുന്‍പൊന്നും ഉണ്ടായ പോലെയല്ല.അതില്‍ പങ്കെടുത്ത മാപ്പിളമാരുടെ സംഖ്യ വലുതായിരുന്നു. അത് അടിച്ചമര്‍ത്തിയ രീതി അസാധാരണവും മിന്നല്‍ വേഗത്തിലുമായിരുന്നു.കാരണമില്ലാത്തതായിരുന്നു എന്നത് ഖേദകരം.അതിജീവിച്ചവര്‍ക്ക് ഒരു സങ്കടവും ബോധിപ്പിക്കാന്‍ ഉണ്ടായിരുന്നില്ല.
25 ന് 20 മാപ്പിളമാരുടെ സംഘം,ചെമ്പ്രശ്ശേരിയില്‍ നിന്ന് പോരിനിറങ്ങി.അഞ്ചു ദിവസം കഴിഞ്ഞ് സംഘം വികസിച്ച് ഗ്രാമങ്ങളെ ഭീതിയില്‍ ആഴ്ത്തി.ഹിന്ദുക്കളെ കൊല്ലുകയോ കുടുമ്മികള്‍ മുറിക്കുകയോ ചെയ്തു.അവരെയൊക്കെ ഇസ്ലാമാക്കി.ക്ഷേത്രങ്ങള്‍ മലിനമാക്കി,കത്തിച്ചു. ആഹാരത്തിനും പണത്തിനും ആയുധത്തിനുമായി വീടുകള്‍ കൊള്ളയടിച്ചു.മാര്‍ച്ച് ഒന്നിന് സേനയുടെ വേട്ടയില്‍ ഗതികെട്ട സംഘം,മഞ്ചേരി കാരണമുല്പാടിന്റെ ക്ഷേത്രത്തില്‍ നിലയുറപ്പിച്ചു.1849 ലെ പോരിന്റെ വിശുദ്ധമായ വിജയ കേന്ദ്രമായിരുന്നു, അത് അവരുടെ കണ്ണില്‍.
ക്ഷേത്രത്തിന് എതിര്‍വശത്തെ മലയില്‍ 20 ഭടന്മാര്‍ ട്രഷറിക്ക് കാവല്‍ നിന്നു.അവരുമായി മാപ്പിള സംഘം പരസ്പരം വെടിയുതിര്‍ത്തു.രാവിലെ ഒന്‍പതിന് മജിസ്‌ട്രേറ്റ് മുഖ്യ സേനയുമായി ഭടന്മാരുടെ രക്ഷയ്ക്ക് പരിഭ്രാന്തിയോടെ എത്തി.താഴ്വാരത്തിന് 750 വാര ദുരെ നിലയുറപ്പിച്ചു.വെടിവച്ച സേനയ്ക്ക് മുന്നില്‍ നിന്ന് ഓടാതെ മാപ്പിളമാര്‍ ക്ഷേത്ര പ്രാകാരത്തില്‍ നിന്ന് വെടിയുണ്ടകള്‍ ഏറ്റു വാങ്ങി.അവര്‍ കൂവുകയും നിലവിളിക്കുകയും വെടിവയ്ക്കുകയും ആയുധം വീശുകയും ചെയ്തു.സേന ആക്രമിച്ചു മുന്നേറി കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.വെല്ലുവിളിയായിരുന്നു മറുപടി.
പ്രതിരോധമില്ലാതെ സേന ക്ഷേത്രത്തിനുള്ളില്‍ കടന്നു.92 മാപ്പിളമാര്‍ അവിടെ കിടന്നു.ഭൂരിപക്ഷവും മരിച്ചിരുന്നു.20 പേരുടെ കഴുത്ത് ചെവി മുതല്‍ ചെവി വരെ,മാപ്പിളമാര്‍ തന്നെ,തടവിലാകാതിരിക്കാന്‍ കണ്ടിച്ചിരുന്നു.ഏഴു ‘ശുഹദാക്കള്‍’ ഒളിവിലായിരുന്നു. മാര്‍ച്ച് 13 ആയപ്പോള്‍ അവരെയും പിടിക്കുകയോ കൊല്ലുകയോ ചെയ്ത് ലഹള അമര്‍ത്തി.
(വിവര്‍ത്തനം: ശ്രീ. രാമചന്ദ്രന്‍, മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍)
1921ലെ ഇതുപോലെയുള്ള കൂട്ടക്കൊലകള്‍ സ്വാതന്ത്ര്യസമരവും കര്‍ഷകവിപ്ലവവുമായി അവതരിപ്പിക്കുകയാണ് കഴിഞ്ഞ എത്രയോ കാലങ്ങളായി.
ഈ ചതി ഇന്നാട്ടിലെ ആ കൊടും ക്രൂരതകള്‍ക്കിരയായ പാവപ്പെട്ട മനുഷ്യരോട് ചെയ്തതാരാണ്? മാപ്പിളമാര്‍ മാത്രമാണോ?
അല്ല ചതിച്ചത് കമ്യൂണിസ്റ്റുകാരാണ്!!! അതാണീ കഥയിലെ ഞെട്ടിക്കുന്ന ട്വിസ്റ്റ്.
സോവിയറ്റ് യൂണിയനുകളിലെ ജയിലുകളിലൊന്ന്. സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ഇന്ത്യക്കാരനെ …തെറ്റി, ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിനെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി വെടിവച്ചു കൊന്നു. 1937ല്‍ എപ്പൊഴോ ആണ് ഈ വധം നടപ്പാക്കിയത്. കൊല്ലപ്പെട്ടയാളുടെ പേര് അബനി മുഖര്‍ജി എന്നാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാള്‍. സ്വന്തം പാര്‍ട്ടിക്കാരെ കൊന്നു തള്ളുന്ന ഹോബിക്കിടയില്‍ സ്റ്റാലിന്‍ കൊന്നുതള്ളിയതാണ് അബനി മുഖര്‍ജിയെ.
1921ല്‍ അബനി മുഖര്‍ജി ലെനിന്റെ വലിയ അടുപ്പക്കാരനായിരുന്നു. ഇയാളാണ് ചരിത്രത്തിലാദ്യമായി മാപ്പിളലഹളയെ വര്‍ഗ്ഗസമരമായി വെള്ളപൂശിയത്. മാപ്പിള ലഹളയെപ്പറ്റി അയാള്‍ ലെനിന് എഴുതിക്കൊടുത്ത റിപ്പോര്‍ട്ട് ഇപ്പോഴും ആര്‍ക്കൈവുകളിലുണ്ട്.
ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കാന്‍ ഇന്ത്യയില്‍ നിന്ന് റഷ്യയില്‍ പോയ എം എന്‍ റോയിയും അബനി മുഖര്‍ജിയുമൊക്കെ പെട്ടെന്ന് മനസ്സിലാക്കിയത് തുര്‍ക്കിയിലെ ഖിലാഫത്തിനുവേണ്ടി ഭാരതം എന്ന കാഫിറുകളുടെ നാട്ടില്‍ നിന്ന് തുര്‍ക്കി എന്ന ഇസ്ലാം നാട്ടിലേക്ക് ഹിജ്ര ചെയ്ത് പോകുന്ന, ഇസ്ലാമിസം തലക്കുപിടിച്ച നൂറുകണക്കിനു ചെറുപ്പക്കാര്‍ തങ്ങള്‍ക്ക് പറ്റിയ കൂട്ടമാണെന്നായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം തുര്‍ക്കിയില്‍ ഖിലാഫത്ത് പുനഃസ്ഥാപിക്കാന്‍ നടത്തുന്ന സമരം വര്‍ഗ്ഗസമരമാണെന്ന് അബനി മുഖര്‍ജി വിശദമായ താത്വികങ്ങള്‍ ചമച്ചു. ആ താത്വികങ്ങളിലൂടെ ഈ ഇസ്ലാമിസ്റ്റുകളെ ആകര്‍ഷിച്ച് കമ്യൂണിസ്റ്റുകളാക്കാം എന്ന് അബനി മുഖര്‍ജിയും ലെനിനുമെല്ലാം കരുതിയിരിയ്ക്കണം. (ഗാന്ധിജി ഖിലാഫത്തുണ്ടാക്കിയതും ഈ മത്രഭ്രാന്തന്മാരെ കൂടെ നിര്‍ത്താന്‍ തന്നെ)
അതുപോലെ തന്നെയാണ് ഏറനാട് വള്ളുവനാട് താലൂക്കില്‍ നടന്ന മാപ്പിള ലഹള വര്‍ഗ്ഗസമരവും കര്‍ഷകവിപ്ലവവുമാണെന്ന താത്വികവും അബനി മുഖര്‍ജി എഴുതിയുണ്ടാകിയത്. ലെനിനും സോവിയറ്റ് താത്വികന്‍ ബുഖാരിനുമെല്ലാം അംഗീകരിച്ച ഈ പ്രൊപ്പഗണ്ടയാണ് ലഹളസമയത്ത് ഇല്ലം വിട്ട് ഒളിച്ചോടി ഏതോ നാട്ടില്‍ ഒളിവില്‍ക്കഴിഞ്ഞ ഏലംകുളം മനയ്ക്കലെ നമ്പൂതിരി സഖാവിനെക്കൊണ്ടുവരെ മാപ്പിളലഹള കാര്‍ഷികവിപ്ലവമാണെന്ന് കൊല്ലപ്പെട്ട സ്വന്തം ബന്ധുക്കളുടെ വരെ മൃതദേഹങ്ങള്‍ക്ക് മുകളില്‍ക്കയറിനിന്ന് ആണയിടീപ്പിക്കാന്‍ കാരണമായത്.
അബാനി മുഖര്‍ജിയെ 1937ല്‍ മറ്റൊരു ‘വര്‍ഗ്ഗ’സമരത്തിലൂടെ സ്റ്റാലിന്‍ തീര്‍ത്തെങ്കിലും ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാര്‍ അപ്പോഴേക്ക് ഈ വാദങ്ങള്‍ വച്ച് വിശദമായ പ്രൊപ്പഗാണ്ടയും പുസ്തകങ്ങളും അന്നേ തന്നെ എഴുതിയുണ്ടാക്കിയിരുന്നു.ആ പുസ്തകങ്ങളാണ് പിന്നീട് ഈ ഹിന്ദുവേട്ട, ക്രൂരമായ ഹിന്ദു വിരുദ്ധ ഭീകരത, അറബികളിലൂടെ മംഗോളിയന്മാര്‍ തുടങ്ങി മുഗളന്മാര്‍ മുതല്‍ ഐസിസ് വരെ ഒരേ പാറ്റേണില്‍ പിന്തുടരുന്ന ഇസ്ലാമിസ്റ്റ് ഭീകരത കര്‍ഷകവിപ്ലവമാണെന്ന് ലോകം മുഴുവന്‍ പ്രചരിപ്പിച്ചത്.
മഹാത്മാഗാന്ധിയുടെ വരെ മനസ്സിലുണ്ടായിരുന്നത് ഈ ഒരു ദയനീയമായ സ്റ്റോക്ള്‍ഹോം സിണ്ട്രോം ആണ്. മഹാത്മാഗാന്ധിയെപ്പറ്റി പറഞ്ഞത് വെറുതേയല്ല. 1921ല്‍ സ്വന്തം ആശയമായ ഖിലാഫത്തിന്റെ പേരില്‍ ഇത്രയും ക്രൂരകൃത്യങ്ങള്‍ നടന്നിട്ടും ഈ ക്രൂരതകള്‍ മനസ്സിലാക്കിയിട്ടും അതിനെപ്പറ്റി അധികമൊന്നും മിണ്ടാഞ്ഞ ഗാന്ധിജി 1922ല്‍ ചൌരീചൌരയില്‍ 23 പോലീസുകാര്‍ കൊല്ലപ്പെട്ടു എന്ന ഒരൊറ്റ സംഭവത്തിന്റെ പേരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മുഴുവന്‍ നിര്‍ത്തിവച്ചു എന്നത് ആലോചിക്കുമ്പോഴേ അത് കൃത്യമായി മനസ്സിലാക്കാനാകൂ.
മുസ്ലീങ്ങളെ കൂടെ നിര്‍ത്തണമെങ്കില്‍ അവരിലെ അക്രമമെന്ന സ്വഭാവത്തെ പ്രീണിപ്പിച്ചേ പറ്റൂ എന്ന ഒരുതരം പാട്രണൈസിങ്ങ് പ്രീണനമാണത്. അതായത് ശരാശരി മുസ്ലീമിനോട് മര്യാദയൊന്നും പറഞ്ഞിട്ട് കാര്യമില്ല, അവന്റെ മതവികാരത്തെ ഏത് വിധേനയും ഇളക്കിവിട്ട് കൂടെ നിര്‍ത്തണം, അല്ലെങ്കില്‍ അവന്‍ അക്രമം നടത്തുന്നത് കണ്ണടയ്ക്കണം, അവനെ കുറ്റം പറഞ്ഞാല്‍ അവന്‍ നമ്മുടെ കൂടെ നില്‍ക്കില്ല എന്നൊക്കെയാണ് ഇത്തരക്കാര്‍ ശരിക്കു പറഞ്ഞാല്‍ മനസ്സിനുള്ളില്‍ കരുതുന്നത്.
ഈ മനോഭാവം കൊണ്ടുതന്നെ ഇസ്ലമിസ്റ്റ് അതിവൈകാരികതയെ താലോലിക്കുകയും പ്രീണിപ്പിക്കുകയും ചെയ്ത് അവയെ കെട്ടഴിച്ചുവിടാനാണ് എന്നും ഈ ‘ലിബറല്‍’ എന്ന് നടിക്കുന്ന ബുദ്ധിജീവികള്‍, അത് ഗാന്ധിജിയായാലും ഇപ്പോഴത്തെയും അന്നത്തേയും കമ്യൂണിസ്റ്റുകാരായാലും ശ്രമിക്കുന്നത്.
ആരാണ് മുസ്ലീങ്ങളെ സത്യം പറഞ്ഞാല്‍ അപമാനിക്കുന്നത്? ഇത് തുറന്നുപറയുന്ന നാമോ? ഏത് സമൂഹത്തിലും സ്വാഭാവികമായും കാണാന്‍ സാദ്ധ്യതയുള്ള അക്രമസ്വഭാവത്തെ അഴിഞ്ഞാടാന്‍ വിടുന്ന അവരോ? ആരാണ് യഥാര്‍ത്ഥ മുസ്ലിം വിരുദ്ധര്‍? ആലോചിക്കേണ്ട വിഷയമാണിത്.
പറഞ്ഞുവന്നത്… നിങ്ങള്‍ ആലോചിക്കുന്നത് ശരി തന്നെയാണ്. 1921ലെ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിച്ച ചതിയും കമ്യൂണിസ്റ്റുകള്‍ തന്നെയാണ് ഇന്നാട്ടിലെ ഹിന്ദുക്കളോട് ചെയ്തത്!












