ന്യൂഡൽഹി : ഡൽഹിയിലുള്ള ചൈനീസ് എംബസിയിലെ സൈൻ ബോർഡിൽ പോസ്റ്ററൊട്ടിച്ച് ഹിന്ദുസേന പ്രവർത്തകൻ.”ചൈന ചതിയനാണ്, ഇന്ത്യ-ചൈന ബൈ ബൈ” എന്നെഴുതിയ പോസ്റ്റാണ് യുവാവ് പഞ്ച്ശീൽ മാർഗ് റോഡരികിലെ ചൈനീസ് എംബസിക്ക് മുന്നിൽ സൈൻ ബോർഡിൽ ഒട്ടിച്ചത്.
നെഹ്‌റുവിന്റെ ദർശനമായ “ഇന്ത്യ-ചൈന ഭായ് ഭായ്” എന്നത് അമ്പേ പൊളിഞ്ഞു പോയ കാഴ്ചപ്പാടാണ്.ഗാൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് ശേഷം, രാജ്യമെമ്പാടും ചൈനീസ് വിരുദ്ധവികാരം അലയടിക്കുകയാണ്.മിക്ക സംസ്ഥാന സർക്കാരുകളും ചൈനീസ് കമ്പനികളുമായുള്ള കരാർ ബഹിഷ്കരിക്കുകയും നിർത്തിവയ്ക്കുകയും ചെയ്യുകയാണ്.ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങൾ ജനങ്ങൾ കൂട്ടത്തോടെ ബഹിഷ്കരിക്കുകയും അപ്രകാരം ചെയ്യാനുള്ള ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാവുകയും ചെയ്യുന്നുണ്ട്.









