ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഉന്നതതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക പിൻമാറ്റത്തിന് ധാരണയായിരുന്നു റിപ്പോർട്ടുകൾ പുറത്ത്.മോൾഡോ-ചുഷുൽ താഴ്‌വരയിൽ ലെഫ്റ്റ് ജനറൽ റാങ്ക് തലത്തിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ചയിലാണ് സൈന്യത്തിൽ മാറ്റത്തിന് ധാരണയായത്. 11 മണിക്കൂർ നീണ്ട കമാൻഡർ ലെവൽ മാരത്തൺ ചർച്ചയിൽ ഇന്ത്യയുടെയും ചൈനയുടെയും നിരവധി ഉപാധികളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ മേഖലകളിൽ നിന്നും ഇരു സൈന്യങ്ങളും പിന്മാറും എന്നാണ് ധാരണയായിട്ടുള്ളത്.ആദ്യം ആക്രമണം അഴിച്ചുവിട്ട ചൈനയുടെ നടപടിയെ ചർച്ചയിൽ ഇന്ത്യ നിശിതമായി വിമർശിച്ചു.ആറ് ആഴ്ചയായി നീണ്ടുനിൽക്കുന്ന സംഘർഷത്തിന് ഇതോടെ അറുതിയാകുമെന്നാണ് സേനയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Discussion about this post