വാരിയംകുന്നന്’ സിനിമ ചരിത്രത്തോട് നീതിപുലര്‍ത്തിയില്ലെങ്കില്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്ന് ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ പൂര്‍ണമായും അതിനോട് നീതി പാലിക്കണം. ഇത് സിനിമ നിര്‍മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു. സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, വാരിയന്‍ കുന്നന് നായകനല്ല വില്ലനാണെന്ന് പ്രഖ്യാപിച്ച് സംവിധായകന് അലി അക്ബറും സിനിമ പ്രഖ്യാപിച്ചു.
ആഷിക-പൃഥ്വി ടീമിന് പുറമെ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എന്ന സിനിമയുമായി മുന്നോട്ടെന്ന പ്രഖ്യാപനവുമായി പി.ടി.കുഞ്ഞുമുഹമ്മദും നാടകകൃത്ത് ഇബ്രാഹിം വേങ്ങരയും രംഗത്തെത്തി.
Discussion about this post