മക്കള്‍ക്ക് ചിത്രം വരക്കാന്‍ സ്വന്തം ശരീരം വിട്ടു നല്‍കി അത് വീഡിയൊവില്‍ പകര്‍ത്തി പ്രചരിപ്പിച്ച ഇടത് സഹയാത്രിക രഹ്ന ഫാത്തിമയ്‌ക്കെതിരെയുള്ള പരാതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍, ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്.
കുട്ടികളെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്നതും, അത് പ്രചരിപ്പിക്കുന്നതും അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗികത വിപണന ചരക്കാക്കുകയും അതിനായി പ്രായ പൂര്‍ത്തിയവാത്ത കുഞ്ഞുങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്താവുന്ന കേസാണ്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പേരില്‍ പോലും കുട്ടികളെ അശ്ലീല ദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് കുറ്റകരമാണെന്ന് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രായപൂര്‍ത്തിയാവാത്തവര്‍ കാണുന്നതിനു വിലക്കുള്ള വീഡിയൊവില്‍ കുട്ടികള്‍ അഭിനയിപ്പിക്കുന്നത് എങ്ങനെ എന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി ഒബിസി മോര്‍ച്ച നേതാവ് എ.വി അരുണ്‍ പ്രകാശ് രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പോലിസില്‍ പരാതി നല്‍കുകയായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
ലൈംഗികതയെ സംബന്ധിച്ച് സിപിഎം ഓണ്‍ലൈനായ കൈരളിയില്‍ പ്രസിദ്ധികരിച്ച സ്വന്തം ലേഖനം സഹിതം വീഡിയൊ രഹ്ന ഫാത്തിമ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
‘സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ച്ചകള്‍ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. നഗ്‌നതയെ കുറിച്ചോ ലൈംഗീകതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.-എന്നിങ്ങനെയാണ് കൈരളി ഓണ്‍ലൈനില്‍ രഹ്ന ഫാത്തിമയുടേതായി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.
കുട്ടികളടങ്ങുന്ന നഗ്ന വീഡിയൊ പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ രഹ്നയെ പിന്തുണച്ച് നിരവധി ഇടത് സൈബര്‍ പോരാളികള്‍ രംഗത്തെത്തിയിരുന്നു. മുലയൂട്ടുന്ന അമ്മമാരുടെ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതും കുറ്റകരമാണോ എന്ന ന്യായീകരണമാണ് ചിലര്‍ ഉയര്‍ത്തിയത്. എന്നാല്‍ സ്വന്തം ശരീരം അനാവൃതമാക്കി അത് സോഷ്യല്‍ മീഡിയ ഫ്‌ലാറ്റഫോം വഴി പണസമ്പാദനത്തിനും പ്രസിദ്ധിയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ആളാണ് രഹ്ന ഫാത്തിമയെന്ന മറുവാദവും ചിലര്‍ ഉയര്‍ത്തി. മക്കളെ കൊണ്ട് സ്വന്തം നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് അതും പ്രചരണത്തിനായി ഉപയോഗിക്കുകയാണ് രഹ്നയെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കുക്കറി നവീഡിയൊ പോലെയല്ല ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് തടയാന്‍ കേരള പോലിസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും മനോജ് എബ്രഹാമിന്റെയും നേതൃത്വത്തില്‍ പ്രത്യേക സൈബര്‍ സെല്‍ രൂപീകരിച്ചിരുന്നു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പോക്‌സോ ചുമത്തി കേസെടുക്കണമെന്നാണ് കേന്ദ്ര നിയമം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയിരുന്നു.












Discussion about this post