കൊല്‍ക്കത്ത : ഇന്ത്യന്‍ റയില്‍വെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമാണെന്ന് റയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.വര്‍ഷാവര്‍ഷങ്ങളായി തുടരുന്ന തികഞ്ഞ അവഗണനയും അടിസ്ഥാന സൗകര്യ വികസനത്തില്‍ മുതല്‍ മുടക്കുന്ന തുകയുടെ അപര്യാപ്തതയുമാണ് ഈ സ്ഥിതിവിശേഷണത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോഴുള്ള സൗകര്യങ്ങള്‍ വച്ച് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവില്ല. ഇന്ത്യന്‍ റയില്‍വെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 120 ബില്യണ്‍ ഡോളര്‍ ഈ മേഖലയില്‍ മുതല്‍ മുടക്കുമെന്നും അദേഹം അറിയിച്ചു.
റെയില്‍വെയുടെ വികസനത്തിനായി പല കാര്യങ്ങളും മന്ത്രാലയം ചെയ്യുന്നുണ്ടെങ്കിലും ഫലം പഴയതുതന്നെയെന്നും സുരേഷ്പ്രഭു കൂട്ടിച്ചേര്‍ത്തു. ഒരു തീവ്രചരിചരണവിഭാഗത്തില്‍ കഴിയുന്ന രോഗിക്ക് ഒരിക്കലും മാരത്തണില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതേ സ്ഥിതിവിശേഷമാണ് റെയില്‍വേക്കും. അതിനെ ചൈനീസ് റെയില്‍വേയുമായി താരതമ്യപ്പെടുത്തരുത്. നിലവിലെ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കുറച്ച് സമയം എടുക്കേണ്ടിവരുമെന്നും സുരേഷ് പ്രഭു കൂട്ടിച്ചേര്‍ത്തു.
Discussion about this post