മോസ്കോയിൽ നടന്ന രണ്ടാം ലോകയുദ്ധത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ ഇന്ത്യൻ സായുധ സേനകളും പങ്കെടുത്തു.കര-നാവിക-വ്യോമ സൈന്യങ്ങളിലെ തിരഞ്ഞെടുത്ത 75 സൈനികരുടെ പരേഡാണ് നടന്നത്.
ഇന്ത്യയും ചൈനയും റഷ്യയുമുൾപ്പെടെ 17 രാജ്യങ്ങളിലെ സൈനികർ മോസ്കോയിലെ റെഡ്സ്‌ക്വയറിൽ മാർച്ച് ചെയ്തു.ഇന്ത്യൻ പ്രതിരോധ മന്ത്രിയായ രാജ്നാഥ് സിംഗ് റഷ്യയുടെ ആഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നു.ഇന്ത്യയുടെ കര-നാവിക-വ്യോമ സൈന്യങ്ങളിലെ സൈനികർ റെഡ്സ്ക്വയറിൽ പരേഡ് നടത്തിയതിൽ തനിക്ക് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.മെയ് 9 ന് നടത്താനിരുന്ന വിക്ടറി ഡേ പരേഡ് കോവിഡ് -19 മഹാമാരി മൂലം മാറ്റി വെക്കുകയായിരുന്നു.
Discussion about this post