ഡല്‍ഹി : സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ചാല്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പൊതുപരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ താല്പര്യമുണ്ടെങ്കില്, അനുകൂല സാഹചര്യം വരുമ്പോള്‍ പരീക്ഷകള്‍ നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ ആണ് റദ്ദാക്കിയത്.
Discussion about this post