കൊച്ചി: മക്കൾക്ക് തന്റെ നഗ്നശരീരം വരക്കാൻ നൽകിയ കേസിൽ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു.
തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്ന പ്രവൃത്തിയാണുണ്ടായതെന്നും ആണ് വാദം. സംഭവത്തില്‍ ഇവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പോക്സോ സെക്ഷന്‍ 13, 14, 15 വകുപ്പുകള്‍ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67, 75,120 (ഒ) എന്നിവ കൂടി ചുമത്തിയിട്ടുണ്ട്.
Discussion about this post