ഗാൽവൻ താഴ്‌വരയിലുണ്ടായ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന് നേരെ രൂക്ഷവിമർശനം നടത്തിയ കോൺഗ്രസ് എംപി ആധിർ ചൗധരിക്കു നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്‌ഡി.”ഇന്ത്യയുടെ ആയുധപ്പുര മുട്ട വിരിയിക്കാൻ നിർമിച്ചിട്ടുള്ളതല്ല ” എന്നാണ് ആധിർ ചൗധരി പറഞ്ഞത്.ഇത്തരത്തിലുള്ള പെരുമാറ്റവും പ്രസ്താവനകളും ഇന്ത്യയൊരിക്കലും അനുവദിച്ചു തരികയില്ലായെന്ന് വ്യക്തമാക്കികൊണ്ടാണ് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്‌ഡി രംഗത്തു വന്നിട്ടുള്ളത്.
കോൺഗ്രസ് പാർട്ടിക്ക് ഇന്ത്യയിലെ സൈനികരെ വിശ്വാസമില്ല, കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നത് ചൈനയ്ക്കു വേണ്ടിയാണോ അതോ ഇന്ത്യക്കു വേണ്ടിയാണോയെന്ന് അവർക്കു തന്നെ ഉറപ്പില്ലെന്നും മന്ത്രി കൂട്ടിചേർത്തു. സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ പഠനം നടത്താതെ അബദ്ധ പ്രസ്ഥാവനകളുമായി കോൺഗ്രസ് രംഗത്തു വരുന്നത് ഇതാദ്യമായല്ല. പാർട്ടികൾ രാഷ്ട്രീയം കളിക്കുന്നത് നിർത്തി, രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണ് ഇതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post