ലഡാക് : ഇന്ത്യാ-ചൈന സംഘർഷ നിലനിൽക്കെ, ലഡാക്കിൽ കരസേനയും വ്യോമസേനയും സംയുക്ത സൈനിക അഭ്യാസം.സുഖോയ്-30 മിഗ്-29, അപ്പാഷേ ഹെലികോപ്റ്റർ, സിനിമ ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, T-90 ഭീഷ്മയടക്കമുള്ള ടാങ്കുകൾ എന്നിവയെല്ലാം സൈനികാഭ്യാസത്തിൽ പങ്കെടുത്തു. നിർണായകഘട്ടങ്ങളിൽ കരസേനയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങൾ എയും വിമാനമാർഗം അതിർത്തി മേഖലകളിൽ വിന്യസിക്കുന്നതിന്റെ പരിശീലനമായിരുന്നു ഇന്ന് നടന്നത്.
യഥാർത്ഥ നിയന്ത്രണരേഖയോട് ചേർന്ന് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.ചൈനയും അവരുടെ ചെങ്ദു-J10 അടക്കമുള്ള യുദ്ധവിമാനങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കരസേനാ മേധാവി എം.എം നരവനെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അനന്തര നടപടികൾ ചർച്ച ചെയ്തു.
Discussion about this post