ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പരിശോധന കർശനമാക്കുന്നു. ലഡാക്കിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതിന് ശേഷമാണ് തുറമുഖങ്ങളിൽ പരിശോധന കടുപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ഒന്നും പുറപ്പെടുവിക്കാത്തതിനാൽ ധനകാര്യമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വാഹനങ്ങളുടെ സ്പെയർപാർട്സുകൾ, മൊബൈൽഫോൺ സ്പെയർ പാർട്ടുകൾ ടാബ്‌ലെറ്റുകൾ, മരുന്നുകൾ ഉണ്ടാക്കാനുള്ള രാസസംയുക്തങ്ങൾ എന്നിവയെല്ലാം തുറമുഖത്ത് കെട്ടിക്കിടക്കുന്നുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇവയെല്ലാം വിട്ടയക്കൂ എന്നാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post