ഡല്‍ഹി: രാജ്യത്ത് ബോയ്കോട്ട് ചൈന ക്യാപെയിൻ ശക്തമാകുന്നു. ടിക് ടോക്കിന് പകരമായി അവതരിപ്പിച്ച മിട്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മുന്നേറുകയാണ്. ടിക് ടോക്ക് വളരെയധികം പിന്നിലെന്ന് റിപ്പോര്‍ട്ട്. മിട്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒരു കോടി ഡൗണ്‍ലോഡുകള്‍ ആണ് പിന്നിട്ടത്. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിലാണ് 1 കോടി ഡൗണ്‍ലോഡ് നേട്ടം കൈവരിച്ചത്.
നിലവില്‍ 5-ല്‍ 4.5 എന്ന ശരാശരി റേറ്റിംഗാണ് മിട്രോണിന്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന കാഴ്ചപ്പാട് പ്രഖ്യാപിച്ചതിന് ശേഷം മിട്രോണ്‍ പലരെയും ആകര്‍ഷിച്ചു തുടങ്ങി. ചൈന വിരുദ്ധ വികാരം രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നതിനാല്‍ ടിക് ടോക്കിനെതിരെ പ്രതിരോധിക്കാന്‍ മിട്രോണ്‍ കൂടുതല്‍ ശ്രദ്ധ നേടുമെന്നാണ് നിഗമനം.
Discussion about this post