ലണ്ടന്‍: പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ലോകത്ത് പ്രതിവര്‍ഷം മരണപ്പെടുന്നവരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരെന്നു പഠന റിപ്പോര്‍ട്ട്. ലോകത്തെ 115 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 113 രാജ്യങ്ങളിലും പുകയില മരണങ്ങള്‍ നടക്കുന്നതായി വ്യക്തമായി. ഇതില്‍ 74 ശതമാനവും മരണങ്ങളും ഇന്ത്യയിലാണെന്നു ഹള്‍യോര്‍ക്ക് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ക്ലേശമനുഭവിക്കുന്നവരില്‍ 85 ശതമാനവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. ഇന്ത്യ കഴിഞ്ഞാല്‍ ബംഗ്ലാദേശിലാണ് കൂടുതല്‍ മരണം നടക്കുന്നത്. അഞ്ചു ശതമാനമാണ് ഇവിടുത്തെ മരണ നിരക്ക്.
2010ല്‍ പുകരഹിക പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കാരണം കാന്‍സര്‍ ബാധിച്ച് 62,283 പേരും ഹൃദയാഘാതം മൂലം 204,309 പേരുമാണ് മരണപ്പെട്ടത്. എന്നാല്‍ ഇതു ഏകദേശ കണക്കുകള്‍ മാത്രമാണെന്നും ഭാവിപഠനങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്നു പഠനത്തിന് നേതൃത്വം നല്‍കിയ കംറാന്‍ സിദ്ദീഖി പറഞ്ഞു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post