ലഡാക്ക് : ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യൻ സേന വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചു.ചൈനീസ് ഭീഷണിയേറിയ തന്ത്രപ്രധാന മേഖലകളിലാണ് ഇന്ത്യ കനത്ത പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചത്.സ്പൈഡർ എന്നറിയപ്പെടുന്ന ഇസ്രായേൽ നിർമ്മിത പൈത്തൺ-ഡെർബി ഭൗമ-വ്യോമ പ്രതിരോധ സംവിധാനങ്ങൾ,സോവിയറ്റ് നിർമ്മിത പെക്കോറ, ഒ.എസ്.എ – എ.കെ സംവിധാനങ്ങൾ, മധ്യദൂര ഇന്ത്യൻ നിർമിത മിസൈലായ ആകാശ് എന്നിവയാണ് ഇന്ത്യൻ അതിർത്തിയിൽ സൈന്യം വിന്യസിച്ചിട്ടുള്ളത്.
ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയടക്കം സമ്പൂർണ്ണ വ്യോമാക്രമണങ്ങളെയും അതിർത്തി ലംഘനങ്ങളെയും ചെറുക്കാൻ കഴിയുന്നത്ര ശക്തമായ വ്യോമവേധ സംവിധാനങ്ങളാണ് ഇവ.
Discussion about this post