മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30ന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രോഗബാധ കുറയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി. കൊറോണയോടുള്ള തങ്ങളുടെ സമീപനവും ചികിത്സയും വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post