പാറ്റ്ന : ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഭീകരർ നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ബീഹാറിൽ കനത്ത ജാഗ്രതയിൽ.പാക്കിസ്ഥാൻ സൈന്യത്തിന്റെ പരിശീലനം ലഭിച്ച താലിബാന്റെയും ജെയ്ഷെ മുഹമ്മദിന്റെയും ഭീകരരാണ് നുഴഞ്ഞു കയറാൻ സാധ്യതയുള്ളതെന്ന് ലഭിച്ചിട്ടുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞദിവസം, ആഭ്യന്തരമന്ത്രിയെയും മറ്റു ബിജെപി നേതാക്കളെയും അപകടപ്പെടുത്തുമെന്ന ഭീഷണിക്കത്ത് എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഭീകര സംഘടനകളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.











