ഡല്‍ഹി: ചൈന ബഹിഷ്കരണത്തിൻ്റെ ഭാഗമായി നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു. ടിക് ടോക്കിനൊപ്പം 59 ചൈനീസ് ആപ്പുകളും നിരോധിച്ചതായി സൂചനയുണ്ട്.
സ്വകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പ് രാജ്യത്ത് നിരോധിച്ചത്.
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. നേരത്തേയും ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ഇത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിഷേധിച്ചിരുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന തര്‍ക്കം അയവില്ലാതെ തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഷെയര്‍ ഇറ്റ്, ഹലോ, യുസി ന്യൂസ്, വി മേറ്റ്, യു വീഡിയോ, എക്സന്‍ഡര്‍, ന്യൂസ് ഡോഗ് ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.
Discussion about this post