കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ്ചാർജ് വർധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി.മിനിമം ബസ് ചാർജ് വർധിപ്പിക്കാതെ, ദൂരപരിധി കുറച്ചു കൊണ്ടാണ് ബസ് ചാർജ് ഫലത്തിൽ കൂട്ടിയിരിക്കുന്നത്.
നിലവിൽ അഞ്ച് കിലോമീറ്റർ വരെ എട്ടു രൂപ ചാർജ് ഈടാക്കുന്നത് രണ്ടര കിലോമീറ്റർ ആയി ചുരുക്കി.കോവിഡ് കാലത്തേക്ക് മാത്രമാണ് ബസ് ചാർജ് വർധന.അതേസമയം, വിദ്യാർഥികളുടെ കൺസഷൻ ചാർജ് ഉയർത്താനുള്ള ആവശ്യം മന്ത്രിസഭ തള്ളിയിട്ടുണ്ട്.
Discussion about this post