KERA;ശബരിമല വിഷയം നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് തിരിച്ചടി. ശബരിമലയിലെ ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്നത് ഉൾപ്പടെ ഉള്ള ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യണം എന്നുള്ളത് ആയിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ വിഷയം കോടതി ചർച്ചയിൽ ഉള്ളത് ആണെന്നും അടിയന്തര പ്രമേയം നൽകില്ല എന്നും സ്പീക്കർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.
ശ്രീകോവിലെ ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയത് ചൂണ്ടിക്കാട്ടി നടക്കുന്ന വിവാദങ്ങൾ വിശ്വാസികൾക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കി എന്നും ചർച്ച വേണം എന്നും പറഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്തായാലും അനുമതി നിഷേധിച്ചതോടെ കോടതിയിൽ പരിഗണയിൽ ഉള്ള വിഷയങ്ങളൊക്കെ മുമ്പ് പരിഗണിച്ചിട്ടുണ്ട് എന്നാണ് വിഡി സതീശൻ പറഞ്ഞത്.
എന്നാൽ കോടതി പരിഗണയിൽ ഉള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പറ്റില്ല എന്ന് പ്രതിപക്ഷ നേതാവിന് അറിയാമെന്നും അദ്ദേഹം കോടതിയോടും സഭയോടും പരാക്രമം കാണിക്കുക ആണെന്നും മന്ത്രി എം. ബി രാജേഷ് പറഞ്ഞു. മൂന്ന് ദിവസം അടിയന്തര പ്രമേയ ചർച്ച ചെയ്തതിന്റെ ഷഹീനത്തിൽ പ്രതിപക്ഷം കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നും സഭയിൽ ആർഎസ്എസിന് ആൾ ഇല്ലാത്തതിനാൽ ആ കുറവാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് ചെയ്യുന്നതിനും മന്ത്രി പറഞ്ഞു.
എന്തായാലും നാളെ നടക്കുന്ന അയ്യപ്പ സംഗമത്തെ ചൊല്ലിയുള്ള ഭരണ – പ്രതിപക്ഷ പോര് തുടരുകയാണ്.
Discussion about this post