ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുന്നു, വോട്ടർമാരുടെ പേരുകൾ ഡിലീറ്റ് ചെയ്യുന്നു, വീണ്ടും ഉറങ്ങുന്നു. ഇങ്ങനെയാണ് വോട്ട് മോഷണം എന്ന കല നടക്കുന്നത്” എന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനെ ‘ഇലക്ഷൻ വാച്ച്മാൻ’ എന്ന് വിളിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. തിരഞ്ഞെടുപ്പ് കാവൽക്കാരൻ ഉണർന്നിരുന്നു, മോഷണം കാണുന്നുണ്ടെങ്കിലും കള്ളന്മാരെ സംരക്ഷിക്കുന്നു എന്നും രാഹുൽ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ ഒരു പത്രസമ്മേളനം നടത്തിയ രാഹുൽ ഗാന്ധി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്നു.
കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ കുറഞ്ഞത് 6,000 വോട്ടുകളെങ്കിലും ഇല്ലാതാക്കി എന്നായിരുന്നു കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നത്. കർണാടകയ്ക്ക് പുറത്തുനിന്നുള്ള ഫോണുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചാണ് വോട്ടർമാരെ ഡിലീറ്റ് ചെയ്തത് എന്നും രാഹുൽ ആരോപിച്ചു. എന്നാൽ ഓൺലൈനിലൂടെ മാത്രമായി ആർക്കും വോട്ടർമാരെ ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post