ന്യൂഡൽഹി : ഒപിഎഎല്ലിന്റെ ഡിഎഫ്സിയു പ്രോജെക്ടിൽ അഴിമതി നടത്തിയതിന് പ്രമുഖ ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിക്കെതിരെ സിബിഐ കേസെടുത്തു. റോബർട്ട് വധേരയുടെ അടുത്ത അനുയായിയാണ് സഞ്ജയ് ഭണ്ഡാരി.50 ലക്ഷം യുഎസ് ഡോളർ കൊറിയൻ കമ്പനിയായ സാംസങ് എഞ്ചിനീയറിംഗ് ലിമിറ്റഡിൽ നിന്നും ഒപിഎഎല്ലിന്റെ ഡിഎഫ്സിയു പ്രൊജക്റ്റ് ദഹേജിൽ നടപ്പിലാക്കാൻ സഞ്ജയ് ഭണ്ഡാരി കൈപറ്റിയതായി സിബിഐയ്ക്ക് ലഭിച്ചിട്ടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
സാംസങ് എഞ്ചിനീയറിംഗ് കോ ലിമിറ്റഡിന്റെ സീനിയർ മാനേജറായ ഹോങ് നംകൂങ്,യുകെയിലെ ഫോസ്റ്റർ വീലർ എനർജി ലിമിറ്റഡ്, സഞ്ജയ് ഭണ്ഡാരിയുടെ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാൻടെക് ഇന്റർനാഷണൽ എന്നിങ്ങനെയുള്ള കമ്പനികളെയും ആളുകളെയും സിബിഐ പ്രതിപട്ടികയിൽ ചേർത്തിട്ടുണ്ട്.സഞ്ജയ് ഇപ്പോൾ ലണ്ടനിലാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കായി സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.











Discussion about this post