ഡൽഹി : എസ്പിജി സംരക്ഷണവും ഇസഡ് പ്ലസ് കാറ്റഗറിയും ഒഴിവാക്കപ്പെട്ടതിനാൽ സർക്കാർ താമസസൗകര്യം ഒഴിയാനാവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയ്ക്കു നോട്ടീസ്.
നിലവിൽ പ്രിയങ്കഗാന്ധി താമസിക്കുന്നത് ഡൽഹിയിലെ ലോധി എസ്റ്റേറ്റ് ഹൗസിലാണ്. ഇസഡ് പ്ലസ് കാറ്റഗറി സംരക്ഷണത്തിനും പ്രിയങ്കഗാന്ധി ഒഴിവാക്കപ്പെട്ടതിനാൽ എത്രയും പെട്ടെന്ന് താമസ സൗകര്യം ഒഴിഞ്ഞു കൊടുക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിനു മുൻപ് കെട്ടിടം ഒഴിഞ്ഞ അല്ലെങ്കിൽ ഡാമേജ് ചാർജുകളും അധിക വാടകയും നൽകേണ്ടി, വരുമെന്നും നോട്ടീസിൽ ഉണ്ട്.
Discussion about this post