കഴിഞ്ഞ വർഷം ബ്രസീലിലുണ്ടായ 700 കിലോമീറ്ററോളം നീണ്ട ഇടിമിന്നൽ പുതിയ റെക്കോർഡ് സൃഷ്ട്ടിച്ചുവെന്ന് ഐക്യരാഷ്ട്ര സംഘടന.അമേരിക്കയിലെ ബോസ്റ്റൺ മുതൽ വാഷിംഗ്ടൺ വരെയുള്ള ദൂരത്തിനു തുല്യമാണ് 700 കിലോമീറ്റർ.ലോകത്തിൽ ആദ്യമായാണ് ഇത്രയും ദൂരം നീണ്ട ഇടിമിന്നൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നിലവിൽ ഏറ്റവും ദൂരം നീണ്ട ഇടിമിന്നലിനുള്ള റെക്കോഡ് ബ്രസീലിനും അർജന്റീനയ്ക്കുമാണ് ഉള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. മുമ്പത്തെ റെക്കോർഡ് ഉണ്ടായിരുന്നത് അമേരിക്കയിലെ ഒക്ലഹോമക്കാണ്. 321 കിലോമീറ്റർ ദൂരത്തിലാണ് അന്ന് ഇടിമിന്നലടിച്ചത്. ആഗോള കാലാവസ്ഥ വകുപ്പിന്റെ ചീഫ് ആയ പ്രൊഫസർ റന്റാൽ സെർവെനെ ഔദ്യോഗികമായി പുതിയ റെക്കോർഡിന്റെ കാര്യം പുറത്തു വിടുകയായിരുന്നു.
Discussion about this post