ഡല്‍ഹി : വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന്‍മാര്‍ ഡല്‍ഹി ജന്തര്‍മന്തിറില്‍ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി.കെ.സിങിന്റെ മകള്‍ മൃണാലിയും രംഗത്ത്.
ഒരു മുന്‍ സൈനികന്റെ മകള്‍ എന്ന നിലയിലാണ് താന്‍ സമരത്തില്‍ പങ്കെടുക്കുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കഴിയുന്നതും വേഗം നടപ്പാക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മൃണാലി പറഞ്ഞു. സര്‍ക്കാര്‍ വേഗത്തില്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യങ്ങള്‍ ഞാന്‍ അഛനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മൃണാലി വ്യക്തമാക്കി.
ജൂണ്‍ 12 മുതലാണ് വിമുക്ത ഭടന്‍മാരും അന്തരിച്ച സൈനികരുടെ ഭാര്യമാരും കുടുംബാംഗങ്ങളും ജന്തര്‍ മന്തിറില്‍ സമരം ആരംഭിച്ചത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല. സ്വാതന്ത്ര ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
Discussion about this post