ദണ്ഡേവാഡ: ചത്തീസ്ഗഢിലെ ദണ്ഡേവാഡ ജില്ലയില്‍ 18 കമ്മ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി.റെയില്‍വെ ട്രാക്കുകളും സ്‌കൂള്‍ കെട്ടിടവും തകര്‍ക്കുന്നതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായവരാണ് കിഴടങ്ങിയവര്‍. എന്നാല്‍
അവര്‍ തകര്‍ത്ത സ്‌കൂളുകള്‍ അവരോട് തന്നെ നിര്‍മിക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ദണ്ഡേവാഡ ജില്ലാ കളക്ടര്‍ ദീപക് സോണി ആണ് ഇക്കാര്യം അറിയിച്ചത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാംസ്‌കാരിക സംഘടനയായ ചേതന മണ്ഡ്‌ലിയുടെയും (സി.എന്‍.എം) മാവോയിസ്റ്റ് വിഭാഗമായ ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മജ്ദൂര്‍ സംഘതന്റെയും (ഡി.എ.കെ.എം.എസ്) മേധാവികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആയുധം വെച്ച് കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
വീട്ടിലേക്ക് മടങ്ങല്‍’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ദണ്ഡേവാഡ ജില്ല കലക്ടര്‍ ദീപക് സോണി, പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ്, സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.എന്‍. ലാല്‍ എന്നിവര്‍ക്ക് മുമ്പില്‍ ഇവര്‍ കീഴടങ്ങിയത്. കീഴടങ്ങിയവര്‍ക്ക് ജോലി നേടാന്‍ സഹായിക്കുമെന്നും അവര്‍ക്ക് തുന്നൽ, തേപ്പുപണി, ഡ്രൈവിങ് എന്നിവയില്‍ പരിശീലനം നല്‍കുമെന്നും സി.ആര്‍.പി.എഫ് ഡി.ഐ.ജി വ്യക്തമാക്കി.
Discussion about this post