ആലപ്പുഴ: ചേർത്തലയിൽ ഗർഭിണിക്ക് കൊറോണ സ്ഥിരീകരിച്ചു.ഇതേ തുടർന്ന് ഇവരെ പരിശോധിച്ച ഡോക്ടർമാർ ഉൾപ്പെടെ 15 പേർ നീരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നല്കി. അതേ സമയം ജില്ലയിൽ നിന്ന് 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് ആകെ 160 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 14 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ അഞ്ചു പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നാലു പേര്‍ക്ക് വീതവും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്ത് നിന്നും വന്നവരും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്.
ഇന്ന് പുതിയതായി മൂന്ന് പ്രദേശങ്ങളെക്കൂടി ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പറേഷന്‍ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. അതേസമയം മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.









