കോട്ടയം: വിദേശത്ത് നിന്നും കൊവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. ഷാർജയിൽ നിന്ന് ജൂൺ 19 ന് എത്തിയ പായിപ്പാട് സ്വദേശിനിയാണ് രോഗബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിലായിരിക്കുന്നത്. ഇവർക്ക് രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമാകുകയായിരുന്നു.
മെയ് 10നാണ് ഷാർജയിൽ വെച്ച് യുവതിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 3ന് നടത്തിയ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ഇവർ നാട്ടിലെത്തിയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആകെ 160 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്ത് നിന്നും വന്നവരും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 202 പേർ ഇന്ന് രോഗമുക്തി നേടി.









